ശാരീരികപരിമിതികള്‍ അവഗണിച്ച് ലത്തീഷാ അന്‍സാരി പൗരാവകാശം വിനിയോഗിച്ചു
എരുമേലി; ശാരീരിക പരിമിതികള്‍ക്ക് അവധി നല്‍കി ലത്തീഷാ അന്‍സാരി പൗരാവകാശം വിനിയോഗിച്ചു. എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ബൂത്തിലാണ് എരുമേലിയുടെ അഭിമാനമായി മാറിയ വിരല്‍ത്തുമ്പിലെ വിസ്മയം ലത്തീഷാ അന്‍സാരി പതിനാലാമത് കേരളാ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പില്‍ തന്റെ കന്നിവോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായത്. ജനങ്ങള്‍ക്ക് നല്ല സേവനം നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു നല്‍കിയതെന്ന് ലത്തീഷ പറയുന്നു. എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി - ജമീലാ ദമ്പതികളുടെ മകളായ ലത്തീഷാ എം.ഇ.എസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും എം.കോം അവസാന വര്‍ഷ പരീക്ഷ എഴുതുവാനുളള തയ്യാറെടുപ്പിലുമാണ്. രണ്ടായിരമാളുകളില്‍ ഒരാള്‍ക്കു മാത്രം കണ്ടുവരുന്ന ഓഡ്റ്റിയോ ജനസിസ് ഇംപര്‍ഫെക്ട് എന്ന എല്ലുകള്‍ പൊടിയുന്ന രോഗമാണ് ലത്തീഷയെ ബാധിച്ചിരിക്കുന്നത്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ വകവെയ്ക്കാതെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ലത്തീഷ കീ ബോര്‍ഡ്, ഗ്ലാസ് പെയ്ന്റിംഗ് എന്നിവയില്‍ അപാര മികവ് പുലര്‍ത്തുന്നു. പ്രശസ്തരും പ്രഗത്ഭരുമായ നിരവധിയാളുകളോടൊപ്പം വേദികള്‍ പങ്കിട്ടിട്ടുളള ലത്തീഷ ബിരുദാനന്തര ബിരുദം ജയിച്ച ശേഷം സി.എയ്ക്ക് പഠിക്കുവാനുളള തയ്യാറെടുപ്പിലാണ്. വ്യത്യസ്ത കലകളില്‍ മികവു പുലര്‍ത്തുന്ന ലത്തീഷ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. പനിമൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും കാഞ്ഞിരപ്പളളിയിലെ ആശുപത്രിയില്‍ എത്തി ചികിത്സക്കു ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പിതാവ് അന്‍സാരിയുടെ ഒക്കത്തിരുന്നാണ് ലത്തീഷ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."