പ്രായം തളര്‍ത്താത്ത ആവേശത്തോടെ അബ്ദുല്‍ഖാദര്‍ എത്തി
വൈക്കം : പ്രായം തളര്‍ത്താത്ത ആവേശത്തെ വോട്ട് ചെയ്യാന്‍ അബദുല്‍ ഖാദര്‍ എത്തി.
96കാരനായ കുലശേഖരമംഗലം പുത്തന്‍കാവില്‍ അബദുല്‍ ഖാദര്‍ വാഴേകാട്ഗവണ്‍മെന്റ്എല്‍.പി സക്കൂളിലാണ് പ്രായത്തെ തോല്‍പിക്കുന്ന ആവേശത്തോടെ വോട്ട് ചെയതത. 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ ഇദ്ദേഹം വോട്ട് ചെയ്യാറുണ്‍്.
ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതം ഉണ്‍ായതിനെ തുടര്‍ന്ന് ശാരീരക ബുദ്ധിമുട്ടനുഭവപ്പെട്ടതുമൂലം നടക്കുന്നതിന് മറ്റൊരാളുടെ സഹായമോ വടിയോ വേണം. ഇന്നലെ കൊച്ചുമക്കളോടൊപ്പമാണ വോട്ട ചെയ്യാന്‍ എത്തിയത്.
വൈക്കത്തെ ആദ്യതെരഞ്ഞെടുപ്പിലെ കെ.ആര്‍ നാരായണന്‍-സി.കെ വിശ്വനാഥന്‍ പോരാട്ടമെല്ലാം ഇദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലഘട്ടത്തില്‍ സി.കെ വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയിരുന്നത് അബദുല്‍ ഖാദറിന്റെ കുടുംബത്തിന്റെ നെല്ല് സംഭരിച്ച് സൂക്ഷിച്ചിരുന്ന പുരയിലായിരുന്നു.
വൈക്കത്തുനിന്നും ആദ്യമായി ഹജ്ജ് ചെയത കണ്ണോത്ത് കുടുംബത്തിലെ ബാവക്കുട്ടി ഹാജിയുടെ ആറ്മക്കളില്‍ ഏറ്റവും ഇളയ ആളാണ് അബദുല്‍ ഖാദര്‍. ഹാജിയുടെ മക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും ഇദ്ദേഹം തന്നെ.
1986ല്‍ നിര്യാതനായ ജ്യേഷഠസഹോദരനായ അസീസ്‌റോയല്‍ ഇന്‍ഡ്യന്‍ ആര്‍മിയില്‍ സേവനമനുഷഠിച്ചിട്ടുണ്‍്. കുലശേഖരമംഗലം സലഫി മഹല്ല്കമ്മിറ്റി പ്രസിഡന്റായ മകന്‍ ഇബ്രാംഹിംകുട്ടിയോടൊപ്പമാണ് അബദുല്‍ഖാദറിന്റെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."