ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതി: പ്രതിപക്ഷ നേതാവിന്റെ ക്യാംപ് ഓഫിസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തും
ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തല രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ട് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2016 ഒക്ടോബര്‍ 31 ന് രാവിലെ 10.00 മണിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്കിയ കമ്പിനികളെ ഒഴിവാക്കി ആര്‍ക്കി മെട്രിക്സ് ഇന്‍ഡ്യ ലിമിറ്റഡ് എന്ന കമ്പനിക്ക് കണ്സള്ട്ടന്സികരാര് ഉയര്‍ന്ന തുകയ്ക്ക് നല്കുവാന് തീരുമാനിച്ചതിന്റെ പിന്നില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിനുപിന്നിലെ കോടിക്കണക്കിന് രൂപയുടെ ആഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന് ഭൂമി ഏറ്റെടുത്തതിലും വന്‍ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഹരിപ്പാട് മെഡിക്കോളേജ് അഴിമതിയില്‍ പൊതുമരാമത്ത് ചീഫ്എഞ്ചിനിയറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.
രാവിലെ 10 മണിയ്ക്ക് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ നിന്ന് ആരംഭിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. വി.മോഹന്‍ദാസ്, ഡി.അനീഷ്, എം.സോമന്, യു.ദിലീപ്, കെ.രാമകൃഷ്ണന്, ജി.വിശ്വമോഹന്‍, കെ.ഗോപി, ജോമോന് കുളഞ്ഞിക്കൊമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."