ചൊറിയന്‍ പുഴുശല്യം; മുപ്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍
മട്ടാഞ്ചേരി: ചക്കരയിടുക്ക്, ഈരവേലിയില്‍ മുപ്പതോളം കുടുംബങ്ങള്‍ ചൊറിയന്‍ പുഴുവിന്റെ ശല്യം മൂലം ദുരിതത്തില്‍. കഴിഞ്ഞ ഒരാഴ്ചക്കാലമായി സമീപത്തെ ആള്‍ താമസമില്ലാത്ത കെട്ടിടത്തിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നുമാണ് പുഴുക്കള്‍ കൂട്ടമായി വീടിനകത്തേക്ക് കടക്കുന്നത്.
കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും പതിവായിരിക്കയാണ്.
ഭയഭീതിയോടെയാണ് പ്രദേശവാസികള്‍ വീടിന്റെ വാതിലും, ജനലകളും തുറക്കുന്നത്. രാവിലെയും വൈകീട്ടുമാണ് ഇവയുടെ ഏറെ ശല്യം അനുഭവപ്പെടുന്നത്. ആര്‍.ഡി.ഒ, ഡിവിഷന്‍ കൗണ്‍സിലര്‍, നഗരസഭ അധികൃതര്‍, പൊലിസ് എന്നിവരെ അറിയിച്ചിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആലപ്പുഴ ജില്ലയില്‍ താമസിക്കുന്ന സ്ഥലം ഉടമയെ അറിയിച്ചിട്ടും നിഷേധാത്മകമായ മറുപടിയാണ് ലഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. അടിയന്തിരമായി പുഴുശല്യത്തിന് അറുതി വരുത്തുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."