HOME
DETAILS

റേഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കെടുകാര്യസ്ഥത: എ.എന്‍ രാധാകൃഷ്ണന്‍

  
backup
October 30 2016 | 21:10 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


കൊച്ചി: റേഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ബി.ജെ.പി നടപ്പാക്കുന്ന ഹെല്‍പ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ നല്‍കേണ്ട പരിശീലനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. കേന്ദ്രം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു കേരളത്തില്‍ കൃത്യമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. വിവാദങ്ങള്‍ പരിഹരിക്കുന്നതിനു പകരം നിയമസഭയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താനാണ് ഭരണ കക്ഷികള്‍ക്കു താത്പര്യം.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പടെ ആളുകള്‍ പട്ടിണി കിടന്നു മരിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ച്ചയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ അനാസ്ഥ ജനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണ്. അപലപനീയമായ ഈ നിലപാടിനെതിരെ ബിജെപി പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു രാവിലെ 11ന് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ബിഡിജെഎസുമായി യാതൊരു അഭിപ്രായ ഭിന്നതകളുമില്ലെന്നും ബിജെപിയുടെ ആദ്യ എംഎല്‍എ എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago