പക്ഷിപനി: സര്‍ക്കാര്‍ അടിയന്തിര സഹായം എത്തിക്കണമെന്ന് ജോസ് കെ. മാണി
കുമരകം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാടന്‍ മേഖലയായ ആര്‍പ്പുക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി മേഖലയിലെ താറാവ് കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷം മുമ്പ് ദുരന്ന് ഉണ്ടായ കര്‍ഷകരില്‍ പലര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ച് യഥാര്‍ഥ കര്‍ഷകരെ കണ്ടെത്തി സഹായം എത്തിക്കണം.
പക്ഷിപ്പനി നേരത്തെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു എങ്കില്‍ രോഗം ഇത്രയും വ്യാപിക്കുകയില്ലായിരുന്നു. അടിയന്തിര സാഹചര്യം ഉള്‍ക്കൊണ്ടു കൊണ്ട് രോഗ നിര്‍ണ്ണയ കേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. താറാവ് കര്‍ഷകരായ പി.ജെ രാജേഷ്, പി.ജെ വിനോദ്, എന്‍.കെ പ്രസാദ്, രമേശന്‍ മഞ്ചാടിക്കരി എന്നിവരോട് എം.പി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവരുടെ ആയിരകണക്കിനു താറാവുകളാണ് അടുത്ത ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. ഏറ്റുമാനൂര്‍ ബ്ലോക്ക് മെമ്പര്‍ സജി തടത്തില്‍, അജി കെ. ജോസ്, ആന്റണി അറയില്‍, ഷെയ്ന്‍ കുമരകം, ദീപക് ഒറ വണക്കളം, സിബി പള്ളിക്കരി, സിറില്‍ പനക്കല്‍, ജോസ് ആന്റണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."