ജില്ലയില്‍ വ്യാപക പൊലിസ് പരിശോധന: 1033 കേസുകളെടുത്തു
തൊടുപുഴ: ജില്ലയിലെ വിവിധയിടങ്ങളില്‍ പൊലിസ് നടത്തിയ രാത്രികാലപരിശോധനയില് 1,033 കേസുകളില്‍ നിന്നായി 1,04,700 രൂപ പിഴ ഈടാക്കി. 2,310 വാഹനങ്ങളാണ് പൊലിസ് പരിശോധിച്ചത്. തൊടുപുഴ സബ്ഡിവിഷന് കീഴില്‍ മാത്രമായി 1,173 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 878 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
മദ്യപിച്ച് വാഹനമോടിച്ച 58 പേരും പരിശോധനയില്‍ കുടുങ്ങി. തൊടുപുഴ സബ് ഡിവിഷനിലെ പരിശോധനയില്‍ 53,700 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. രാത്രിയില്‍ സംശയാസ്പദമായ നിലയില്‍ 334 പേരും പിടിയിലായി. തൊടുപുഴയില്‍ മാത്രം ഇത്തരത്തില്‍ 166 പേരാണ് പിടിയിലായത്.
വാഹനപരിശോധനയ്ക്കു പുറമെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടന്നു. ഇതില്‍ 178 പേര് സംശയകരമായ സാഹചര്യത്തില്‍ പിടിയിലായി. വിവിധ കേസുകളില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്തശേഷം ഒളിവില്‍ കഴിഞ്ഞ 37പേരും രണ്ടു പിടികിട്ടാപ്പുള്ളികളും പിടിയിലായി.
മൂന്നാര്‍ സബ്ഡിവിഷനു കീഴില്‍ 15 അബ്കാരികേസുകളും കട്ടപ്പന പൊലിസ് സ്റ്റേഷന് പരിധിയില്‍ ഒരു ചീട്ടുകളി കേസും രജിസ്റ്റര്‍ ചെയ്തു. വാഹനപരിശോധനയ്ക്കിടെ കുളമാവ് പൊലിസ് സ്റ്റേഷന് സമീപം സിവില്‍ പൊലിസ് ഓഫീസറെ തള്ളിവീഴ്ത്തി രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ ചെറുതോണിയില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു. കുളമാവ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ സെബാസ്റ്റിയനെയാണ് തള്ളിവീഴ്ത്തിയത്. കട്ടപ്പന സ്വദേശികളായ അജിത്ത്, ഷിബിന്‍, ജാക്സണ് എന്നിവരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."