HOME
DETAILS
MAL
ദേശീയ മന്തുരോഗ നിയന്ത്രണ പരിപാടി; പട്ടാമ്പി ബ്ലോക്കില്‍ വിപുലമായ കര്‍മ പദ്ധതികള്‍
backup
October 31 2016 | 01:10 AM
കൊപ്പം: ദേശീയ മന്തുരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഇന്റര്‍ സെക്ടര്‍ കോഡിനേഷന്‍ വിവിധ വകുപ്പ് തലവന്മാരുടെ യോഗം ചേര്‍ന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 14 വരെ നടക്കുന്ന ഡി.ഇ.സി ഗുളിക വിതരണത്തിന് വിപുലമായ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്കി.
ഇതിന്റെ ഭാഗമായി മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡടിസ്ഥാനത്തില്‍ ബോധ വത്കരണം നടത്തും. കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഗീത, രാമകൃഷ്ണന്, കെ. മുരളീധരന്, ചന്ദ്രലേഖ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."