ശ്രീകൃഷ്ണപുരത്ത് വന്‍ കൃഷിനാശം
ശ്രീകൃഷ്ണപുരം: മഴയുടെ അഭാവം നെല്‍ കര്‍ഷകരെ ദുരിതത്തിലാക്കി. ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചിരിക്കുന്നത്. പൂക്കോട്ട്കാവ് പഞ്ചായത്തിലെ കിണാശ്ശേരി, വടക്കുംമുറി, കല്ലുവഴി എന്നിവിടങ്ങളിലെ കര്‍ഷകരാണ് നാശം കൂടുതലും. ഇവിടങ്ങളില്‍ ഒഴുകുന്ന കാഞ്ഞിരപ്പുഴ കനാലിലെ ജലം മതിയാവാത്തതുമാണ് നെല്‍കൃഷി വരണ്ടുണങ്ങാന്‍ കാരണം. സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പ എടുത്തും കൃഷി ചെയ്യുന്നവരാണ് ഇവിടുത്തെ കര്‍ഷകര്‍.
2-3 മാസം പ്രായമായ കതിരുകളാണ് വെള്ളമില്ലാതെ നശിച്ചിരിക്കുന്നത്. പൂക്കോട്ട്കാവ് പഞ്ചായത്ത് ആവിഷ്ക്കരിച്ച നെല്‍കൃഷി വ്യാപന പദ്ധതിയും ഇത് മൂലം തകരാറിലായിരിക്കുകയാണ്. പാടശേഖരത്ത് ജലാംശം കുറഞ്ഞതും ലക്ഷക്കണക്കിന് രൂപ നഷ്ടത്തിനിടയാക്കാന് കാരണമായി. അര്‍ഹമായ നഷ്ട പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നഷ്ടം വിലയിരുത്തുവാനോ, പ്രദേശം സന്ദര്‍ശിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല എന്ന പരാതിയുമുണ്ട്. ഇവിടെ കൃഷി ഓഫിസര്‍ ഇല്ലാത്തതും മറ്റു ഉദ്യോഗസ്ഥരുടെ അഭാവവും കര്‍ഷകര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."