വിലനിലവാര സൂചിക പ്രദര്‍ശിപ്പിക്കാതെ ഹോട്ടലുകള്‍ ചൂഷണം ചെയ്യപ്പെടുന്നത് സാധാരണക്കാര്‍
കൊപ്പം: വിലനിലവാര സൂചിക പ്രദര്‍ശിപ്പിക്കാതെ ഹോട്ടലുടമകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായി പരാതി. ഈ ചൂഷണത്തില്‍ കൂടുതലും കുടുങ്ങിപ്പോകുന്നത് സാധാരണക്കാരായ ജനങ്ങള്‍. പാലക്കാട് ജില്ലയില്‍ നിന്നും തീര്‍ഥ യാത്രക്ക് പോയവര്‍ക്കാണ് ഇത്തരമൊരനുഭവമുണ്ടായത്.
തൃശൂര്‍ ജില്ലയിലെ തീരപ്രദേശത്തുള്ള ഒരു ഹോട്ടലിലാണ് ചൂഷണത്തിന് വിധേയരായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തോട് ആദ്യം ഭക്ഷണം തീര്‍ന്നെന്ന് പറയുകയും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് മനസ്സിലായപ്പോള്‍ ഭക്ഷണം റെഡിയാക്കാമെന്ന് പറയുകയുംചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് കിട്ടിയ ബില്ലിലാണ് തിരിമറി കണ്ടത്.
ഇതേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ നല്‍കേണ്ട തുകയുടെ ഇരട്ടിയായിരുന്നു ബില്ലിലുണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനടങ്ങുന്ന സംഘം വിലനിലവാര സൂചിക സ്ഥാപിക്കാത്ത നടപടിയെയും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെയും ചോദ്യം ചെയ്തപ്പോഴാണ് ബില്ലിലെ തുക കുറയ്ക്കാന്‍ തയ്യാറായത്.
ഉപഭോക്താക്കളുടെ ആവശ്യത്തിന്റെ തീവ്രതയും അവരുടെ പ്രദേശവും മനസ്സിലാക്കിയാണ് ഇവര്‍ ചൂഷണത്തിന്റെ വലകള്‍ വിരിക്കുന്നത്. ചോദ്യം ചെയ്യുന്നവരോട് ക്ഷമ ചോദിച്ച് പ്രശ്‌നം ലഘൂകരിക്കാനും അല്ലാത്തവരോട് കഴുത്തറപ്പന്‍ കൊള്ള നടത്താനും ഇവര്‍ മിടുക്കരാണ്.
വാഹന വാടകയുടെ കാര്യത്തിലും ഇത്തരം തട്ടിപ്പുകളുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാഹനം വാടകക്ക് വിളിച്ചവന് പ്രദേശത്തെകുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് പലരും തുക ഈടാക്കുന്നതും കിലോമീറ്ററുകള്‍ കൂട്ടുന്നതും. മാന്യമായി സര്‍വീസ് നടത്തുന്ന പലര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത് ഇത്തരം ചൂഷകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."