സ്റ്റീല്‍ മേല്‍പാല നിര്‍മാണം: ആരോപണങ്ങള്‍ കള്ളമെന്ന് കര്‍ണാടക മുഖ്യമന്ത്രി
മംഗലാപുരം: ബംഗളൂരുവില്‍ സ്റ്റീല്‍ മേല്‍പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് 1,761 കോടി രൂപയുടെ അഴിമതിയുണ്ടെന്ന ആരോപണം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി.
പാലം നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിട്ടുണ്ടെങ്കിലും നിര്‍മാണത്തിനുള്ള എല്ലാ നടപടികളും പൂര്‍ണമായും സുതാര്യമായതാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും അദ്ദേഹം മംഗലാപുരത്ത് പറഞ്ഞു. പദ്ധതിയെക്കുറിച്ച് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ബി.ജെ.പി അധികാരത്തിലിരുന്ന 2010ലാണ് പദ്ധതി തുടങ്ങിയത്.
ബി.ജെ.പിയിലെ വലിയൊരു വിഭാഗം നേതാക്കളും നിയമസഭാംഗങ്ങളും അനുകൂലിക്കുന്നുണ്ട്. 2014ലെ ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനുമുണ്ടായിട്ടും അന്ന് ബി.ജെ.പി നേതൃത്വം രംഗത്തു വന്നിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പാലം അനിവാര്യമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."