മഹല്ലുകളില്‍ ഇസ്ലാമിക് പാരന്റിങ് കോഴ്സ്: പദ്ധതിയായി
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഇസ്ലാമിക് പാരന്റിങ് കോഴ്സ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമസ്ത കേന്ദ്രമുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഉമര്‍ ഫൈസി മുക്കം പറഞ്ഞു. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന് ഇസ്ലാമിക് പാരന്റിങ് പ്രീകോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മഹല്ലുകള്‍ക്കു കീഴില്‍ മദ്റസകളിലെ രക്ഷിതാക്കള്‍ക്ക് നടത്തുന്ന കോഴ്സിന്റെ ഉദ്ഘാടനം നവംബര്‍ ഏഴിനു കാരന്തൂരില്‍ എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജില്ല, മണ്ഡലം, ശാഖാതലങ്ങളില്‍ യഥാക്രമം നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പാരന്റിങ് കോണ്‍ഫറന്‍സ് നടക്കും.
സ്റ്റേറ്റ് പ്രൊജക്ട് വിങ്ങിന്റെ കര്‍മപദ്ധതികള്‍ക്ക് കണ്‍വീനര്‍ സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂരിന്റെ നേതൃത്വത്തില്‍ അന്തിമരൂപം നല്കി. പാരന്റിങ് കോഴ്സിന്റെ സംസ്ഥാന കോഡിനേറ്ററായി ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂരിനെയും സബ് കോഡിനേറ്ററായി ജാബിര്‍ ഹുദവി ചാനടുക്കത്തെയും തിരഞ്ഞെടുത്തു.
സലാം ഫൈസി മുക്കം അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ്, ഹകീം മാസ്റ്റര്‍ മാടക്കാല്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ജാബീര്‍ ഹുദവി ചാനടുക്കം, നവാസ് ഓമശ്ശേരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, അബ്ദുല്‍ അസീസ് ദാരിമി, ഖയ്യൂം മാസ്റ്റര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."