ജോസി ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു
തൃശൂര്‍: കഴിഞ്ഞദിവസം അന്തരിച്ച കോണ്‍ഗ്രസ് തൃശൂര്‍ ബ്ലോക്ക് പ്രസിഡന്റും കോര്‍പറേഷന്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷന്‍ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മൃതദേഹം കോര്‍പറേഷന്‍ ഓഫിസിന് മുന്‍വശത്ത് പൊതുദര്‍ശനത്തിന് വച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് ജോസി ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ നിന്നും നാല് മണിയോടെയാണ് ജോസി ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോര്‍പറേഷനില്‍ എത്തിയത്. കോര്‍പറേഷന്റെ ആദരസൂചകമായി മേയര്‍ അജിത ജയരാജന്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രി വി.എസ് സുനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍, കെ. രാജന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ മുകുന്ദന്‍, ഡോ.പിവി. കൃഷ്ണന്‍ നായര്‍, ഡോ.വി.എം മനോഹരന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂര്‍ണ, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്ണന്‍, ഐ.പി പോള്‍, മുന്‍ എം.എല്‍.എമാരായ ടി.എന്‍ പ്രതാപന്‍, എം.പി വിന്‍സെന്റ്, മുന്‍ കൗണ്‍സിലര്‍മാരായ സി.എസ് ശ്രീനിവാസന്‍, സാറാമ്മ റോബ്‌സണ്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ടി.യു ഉദയന്‍, ജോസഫ് ടാജറ്റ്, മുന്‍ ഡെപ്യൂട്ടി മേയര്‍ വിജയന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ ടി.വി ചന്ദ്രമോഹന്‍ എന്നിവര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. അമേരിക്കയിലുള്ള സഹോദരി എത്തിയ ശേഷം ഇന്ന് വൈകീട്ട് മൂന്നിന് ലൂര്‍ദ്ദ് കത്തീഡ്രലില്‍ സംസ്‌കാരം നടക്കും. അഞ്ചിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ അനുശോചനയോഗം ചേരുമെന്ന് മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."