പൂരം കമ്മിറ്റി നിരാഹാര സമരത്തിനൊരുങ്ങുന്നു
വടക്കാഞ്ചേരി: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചും ആവശ്യമെങ്കില്‍ നിരാഹാര സമരം നടത്താന്‍ പൂരം ഏകോപന സമിതി യോഗം തീരുമാനമെടുത്തു. ഉത്രാളി പൂരം നടത്തിപ്പ് പൂര്‍ണമായും നിയമാനുസൃതമാണ്. അതിനാല്‍ 2000 മുതല്‍ സംസ്ഥാന ടൂറിസം വകുപ്പ് ഈ പൂരത്തിന് സാമ്പത്തിക സഹായവും നല്കി വരുന്നുണ്ട്. ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രധാന ചടങ്ങുകളാണ് പൂരത്തില്‍ നടക്കുന്നത്. ഇതൊക്കെ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും മൂന്ന് ദേശങ്ങളുടേയും സംയുക്ത യോഗം തീരുമാനമെടുത്തു. കോഡിനേറ്റര്‍ പി. ആര് സേതുമാധവന് അധ്യക്ഷനായി. തുളസി കണ്ണന്, സി.എ ശങ്കരന് കുട്ടി, പി.എന്‍ ഗോകുലല്, ടി.പി പ്രഭാകാരമേനോന്, എ.കെ സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."