HOME
DETAILS

പ്രവീണ ജീവിക്കുന്നു, മൂന്നുപേരിലൂടെ...

  
backup
May 16 2016 | 22:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%82%e0%b4%a8

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അയവയ ദാനത്തിലൂടെ മൂന്നു പേര്‍ക്ക് പുതുജീവിതം നല്‍കി പ്രവീണ വിടപറഞ്ഞു. ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ചേങ്കോട്ടുകോണം സ്വദേശിനി പ്രവീണ എന്ന പതിനെട്ടുകാരിയുടെ കരള്‍, രണ്ടു വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
പി.എസ്.സി. കോച്ചിങ് കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ കഴിഞ്ഞ ഏഴാം തിയതി നെടുമങ്ങാട് ഇരിഞ്ചയത്ത് വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായത്. തലയടിച്ചു വീണ പ്രവീണയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ ആയിരുന്നു. എന്നാല്‍ പതിനഞ്ചാം തീയതി രാത്രി 8.30 ന് പ്രവീണയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പുനലാല്‍, കൊണ്ണിയൂര്‍, ചേങ്കോട്ടുകോണം തുഷാരത്തില്‍ കൂലിപ്പണിക്കാരനായ രഘുവരന്‍ നായരുടേയും മഞ്ജുവിന്റേയും മകളാണ് പ്രവീണ. സഹോദരനായ പ്രവീണും കൂലിപ്പണിക്കാരനാണ്. വാടക വീട്ടിലാണ് ഇവരുടെ താമസം. വീട്ടിലെ കഷ്ടപ്പാടിനിടയിലും പ്രവീണ നന്നായി പഠിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നു. വീട്ടിലെ കഷ്ടപ്പാടിനിടയില്‍ ഒരു സര്‍ക്കാര്‍ ജോലി നേടാനായിരുന്നു വെക്കേഷന്‍ സമയത്ത് പി.എസ്.സി കോച്ചിങിന് ചേര്‍ന്നിരുന്നത്.


മരണാനന്തരമുള്ള അവയവദാന സാധ്യതകളെപ്പറ്റി ഡോക്ടര്‍മാര്‍ പ്രവീണയുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നു. മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ പ്രവീണയുടെ അച്ഛന്‍ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ ഇക്കാര്യം അറിയിച്ചു. മൃതസഞ്ജീവനി സംസ്ഥാന കോഓര്‍ഡിനേറ്ററും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ന്ന് പ്രവീണയുടെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി.

നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി, വിനോദ് കുമാര്‍ എസ്.എല്‍, വിശാഖ് വി എന്നിവരടങ്ങുന്ന സംഘം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി ബിനുവിന് (40) കരളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ആര്യനാട് സ്വദേശി ശ്രീകുമാര്‍ (48) അടൂര്‍ സ്വദേശി ജോര്‍ജ് (50) എന്നിവര്‍ക്ക് വൃക്കകളും നല്‍കി. ഡോ. വേണുഗോപാല്‍, ഡോ ഹാരിസ്, ഡോ. സതീഷ്‌കുമാര്‍, ഡോ. മധുസൂദനന്‍, ഡോ. ഷീല എന്നിവരാണ് മെഡിക്കല്‍ കോളജിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പ്രവീണയുടെ മൃതദേഹം സ്വദേശമായ കൊണ്ണിയില്‍ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  13 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  28 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago