കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം മതേതരത്വത്തിനു വെല്ലുവിളി: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മുത്തലാക്കു നിരോധിക്കാനും ഏക സിവില്‍കോഡ് നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇന്ത്യന്‍ മതേതരത്വത്തിനു വെല്ലുവിളിയാണെന്നും ഇതിനെതിരെ മതേതര സമൂഹം പ്രതികരിക്കണമെന്നും കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എഫ് മദീന പാഷന്‍ സ്വാഗതസംഘ രൂപീകരണ സംഗമം അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന രീതിയില്‍ മുത്തലാഖിനെതിരേ ചില ജനപ്രതിനിധികളും മത സംഘടനകളും നടത്തുന്ന പ്രസ്താവനകള്‍ മതേതര സങ്കല്‍പങ്ങള്‍ക്കു വിരുദ്ധമാണ്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലിസ് കേസെടുക്കുന്നതില്‍ ഇരട്ട നീതിയില്ലെന്ന് ന്യൂനപക്ഷ സമുദായങ്ങളെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് മഹ്മൂദ് സഅദി, സയ്യിദ് ടി.പി.സി തങ്ങള്‍, സൂപ്പി നരിക്കാട്ടിരി, സി.വി.എം വാണിമേല്‍, എസ്.പി.എം തങ്ങള്‍, അഹമ്മദ് പുന്നക്കല്‍, അഷ്‌റഫ് മൗലവി വാണിമേല്‍, ഹനീഫ് റഹ്മാനി, ജന.സെക്രട്ടറി ഒ.പി അഷ്‌റഫ് സ്വാഗതവും സെക്രട്ടറി റാഷിദ് അശ്അരി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി ) സയ്യിദ് ടി.പി.സി തങ്ങള്‍ (ചെയര്‍മാന്‍) സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി (വര്‍. ചെയര്‍മാന്‍) മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുറസാഖ് ബുസ്താനി, നാസര്‍ ഫൈസി കൂടത്തായി, സി.വി.എം വാണിമേല്‍, അബൂബക്കര്‍ ഫൈസി മലയമ്മ, അഹമ്മദ് പുന്നക്കല്‍, റഷീദ് ഫൈസി വെള്ളായാക്കോട് (വൈ.ചെയര്‍മാന്മാര്‍) ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, റാഷിദ് അശ്അരി (വര്‍.കണ്‍വീനര്‍) കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, സിദ്ധീഖ് വെള്ളിയോട്, കെ.കെ നവാസ്, ആര്‍.വി.എ സലാം, നൂറുദ്ധീന്‍ ഫൈസി (കണ്‍വീനര്‍മാര്‍) ടി.ടി.കെ ഖാദര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."