HOME
DETAILS

സമാധാനപരം; ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍

  
backup
May 16 2016 | 22:05 PM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%82-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85

കണ്ണൂര്‍: ജില്ലയില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും പൊതുവെ തെരഞ്ഞെടുപ്പ് സമാധാനപരം. 11 മണ്ഡലങ്ങളിലും കനത്ത സുരക്ഷയൊരുക്കിയാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. കനത്ത പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളിലെല്ലാം രാവിലെ ഏഴു മുതല്‍ ആളുകള്‍ വോട്ടു ചെയ്യാനെത്തി.  14 ബൂത്തുകളില്‍ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പിനെ ബാധിച്ചില്ല.
കൂത്തുപറമ്പ് മണ്ഡലത്തിലെ പാറാലില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിനും പ്രവര്‍ത്തകനും മര്‍ദനമേറ്റു. പാറാല്‍ യു.പി സ്‌കൂളിലെ ബൂത്ത് ഏജന്റായിരുന്ന എന്‍ അഖില്‍(19), യു.ഡി.എഫ് പ്രവര്‍ത്തകന്‍ എന്‍ സതീഷ്(33) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ബൂത്ത് പരിസരത്തെ ഇവരുടെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇരുവരേയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ സി. പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. തലശ്ശേരി മണ്ഡലത്തിലെ കതിരൂര്‍ ഹൈസ്‌കൂള്‍ 25ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനു ശ്രമിച്ചയാളെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബ്ദുല്ലക്കുട്ടി ഇടപെട്ട് പോലിസിനു കൈമാറി. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി. കല്ല്യാശ്ശേരി മണ്ഡലത്തിലെ 58ാം ബൂത്തില്‍ ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേനയും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. പോളിങ് ബൂത്തില്‍ കാവല്‍ നിന്ന പോലിസുകാരനെ കേന്ദ്രസേനാംഗങ്ങള്‍ ബലമായി മാറ്റിയതാണ് വാക്കേറ്റത്തിനിടയാക്കിയത്. വോട്ടു ചെയ്യാനെത്തിയ നിരവധി ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് നാടകീയ സംഭവം. പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ നില്‍ക്കുകയായിരുന്ന പൊലിസുകാരനെ രാവിലെ 10.30ഓടെ എത്തിയ കേന്ദ്രസേനാംഗങ്ങള്‍ ബലമായി പിടച്ചു മാറ്റുകയായിരുന്നു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ 17ാം ബൂത്തായ ചെറുതാഴം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിരിച്ചറിയല്‍ രേഖയെ ചൊല്ലി രാവിലെ ഒമ്പതോടെ കേന്ദ്രസേനയും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.പി.എം പ്രവര്‍ത്തകരായ ടി പവിത്രന്‍, കെ വിജേഷ്, വി.വി അനീഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
81ാം ബൂത്തായ ഏഴോം ജി.എം.യു.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സി.   പി.എം പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. എം.വി രാജീവ(43)നെയാണ് അറസ്റ്റു ചെയ്തത്. മാട്ടൂല്‍ എന്‍.എം.ഒ.പി സ്‌കൂളില്‍ നിയമ വിരുദ്ധമായി മൊബൈല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി, എസ്.ഡി.പി.ഐ ബൂത്ത് ഏജന്റുമാരുടെ ഫോണ്‍ പിടിച്ചെടുത്തു. ഈസ്റ്റ് കതിരൂര്‍ യു.പി സ്‌കൂള്‍ 34ാം നമ്പര്‍ ബൂത്തില്‍ കേന്ദ്രസേനാംഗങ്ങളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒരാള്‍ മൂന്നു തവണ വോട്ടു ചെയ്യാനെത്തിയെന്നാരോപിച്ച് കേന്ദ്ര സേനാംഗങ്ങള്‍ തടഞ്ഞതാണ് പ്രശ്‌നത്തിനു കാരണം. എന്നാല്‍ ഓപണ്‍ വോട്ടു ചെയ്യുന്നവരെ അനുവദിക്കാത്തത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തി നിടയാക്കിയതെന്ന് സി.പി.എം ആരോപിച്ചു. തര്‍ക്കം രൂക്ഷമായതോടെ ഇടതു സ്ഥാനാര്‍ഥി കെ.കെ ശൈലജ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം മുതിയങ്ങ ശങ്കരവിലാസം സ്‌കൂളില്‍ മറ്റൊരാളുടെ സ്ലിപ്പുമായി കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് വിട്ടയച്ചു. വേങ്ങാട് കുന്നിരിക്കയിലെ 40ാം നമ്പര്‍ ബൂത്തിലുണ്ടായ അക്രമത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് കെ കൃഷ്ണ(50)ന് പരുക്കേറ്റു. മമ്പറത്തിനടുത്ത് കീഴത്തൂര്‍ യു.പി സ്‌കൂള്‍ ബൂത്തിനു സമീപം നിയമ വിരുദ്ധമായി സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശി. എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സുജിന്(25) പരുക്കേറ്റു. ഇയാളെ കൂത്തുപറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. കതിരൂര്‍ പുല്യോട് വോട്ടു ചെയ്യാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്കിന്റെ ടയറുകളുടെ കാറ്റഴിച്ചു വിട്ടതായി പരാതിയുണ്ട്. പുല്യാട് വെസ്റ്റ് എല്‍.പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ ശ്രീജിലിന്റെതായിരുന്നു ബൈക്ക്. കതിരൂര്‍ പൊലിസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago