സി.പി.എം നേതൃത്വം അണികളെ സംസ്‌കാരം പഠിപ്പിക്കണം: കെ.എം ഷാജി എം.എല്‍.എ
എടച്ചേരി: നാദാപുരത്ത് അടിക്കടിയുണ്ടാകുന്ന കലാപങ്ങള്‍ക്ക് കാരണം സി.പി.എം അണികളുടെ സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അജ്ഞതയാണെന്ന് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജി പറഞ്ഞു.
തലായിയില്‍ പുതുതായി നിര്‍മിച്ച ലീഗ് ഹൗസിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എം പ്രചരിപ്പിക്കുന്നത് പോലെ നാദാപുരത്തെ കലാപം പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള സംഘട്ടനമല്ല. അണികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുളള അവസരമൊരുക്കാത്തതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കാനുളള ആര്‍ജവം കാണിക്കാന്‍ മതേതര പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.എം തയാറാവണമെന്നും ഷാജി പറഞ്ഞു.
തൈക്കണ്ടി കുഞ്ഞബ്ദുല്ല മൗലവി അധ്യക്ഷനായി. ടി.കെ അഹമ്മദ് മാസ്റ്റര്‍, യു.പി മൂസ മാസ്റ്റര്‍, സി.പി സലാം, എം.കെ കുഞ്ഞബ്ദുല്ല മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."