വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് യൂനിയന്‍
പേരാമ്പ്ര: കേരള പ്ലാന്റഷന് വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു .സി) അംഗവും പേരാമ്പ്ര എസ്റ്റേറ്റിലെ ഫീല്‍ഡ് വാച്ചറുമായ ബി.കെ ഗീതയുടെ നിയമവുമായി ബന്ധപ്പെട്ട് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്ന് പേരാമ്പ്ര എസ്റ്റേറ്റ് യൂനിയന്‍ അറിയിച്ചു.
ഗീതയുടെ പിതാവ് 1970ല്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ ജീവനക്കാരനായിരിക്കെ മരിച്ചു. ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നിയമനത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും മറ്റുമക്കളും ഗീതയ്ക്ക് ജോലി ലഭിക്കുന്നതിനു സമ്മതപ്രത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2. 8. 14 മുതല്‍ എസ്റ്റേറ്റില്‍ അവര്‍ ജോലിയില്‍ പ്രവേശിച്ചു.
ജോലി സ്ഥിരപ്പെടുത്താത്തതിനാല് 179 ദിവസം ജോലി ചെയ്തു ഇടവേളക്കുശേഷം വീണ്ടും അപേക്ഷിച്ചു ജോലിയില്‍ തുടര്‍ന്നു വരികയാണ്. വസ്തുത ഇതായിരിക്കെ അടുത്ത കാലത്ത് ഗീത നേരത്തെ പ്രവര്‍ത്തിച്ച യൂനിയനില്‍ നിന്ന് രാജിവച്ച് എ.ഐ.ടി.യു.സി യൂനിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണ്.
ഗീതയെ കൂടാതെ വിവിധ യൂനിയനില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുള്ള നുണപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സത്യാവസ്ഥ ജനങ്ങള്‍ തിരിച്ചറിയണമെന്നും എ.ഐ.ടി.യു.സി പേരാമ്പ്ര എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."