ബാലസംഘം ഏരിയാ സമ്മേളനം
പേരാമ്പ്ര: വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പാല് നല്‍കുന്നതോടൊപ്പം പോഷകാഹാരമായ നീരയും നല്‍കണമെന്ന് ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ചെറുവണ്ണൂരില്‍ നടന്ന സമ്മേളനം ജില്ലാ കണ്‍വീനര്‍ വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.കെ അശ്വതി അധ്യക്ഷനായി. അഭിനന്ദ് കോടേരിച്ചാല്‍ പതാക ഉയര്‍ത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു, കെ. നാരായണന് പ്രസംഗിച്ചു. ടി.എച്ച് നാരായണന്, കെ.എം സുരേഷ്, രാജീവന് കക്കറമുക്ക് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി ടി.കെ അശ്വതി (പ്രസിഡന്റ്), അഭിനന്ദ് കോടേരിച്ചാല്‍, ആഷിക് ബാബു (വൈ.പ്രസിഡന്റ്), വിഷ്ണുപ്രസാദ് (സെക്രട്ടറി), രാഹുല്‍ പിലാക്കുന്നത്ത്, എസ്. അക്ഷയ (ജോ. സെക്രട്ടറിമാര്‍), കെ. രാമകൃഷ്ണന് (കണ്‍വീനര്‍), സി.ജെ രാജു, പി. സത്യനാഥന് (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."