വി.ഐ.പി വോട്ട്
കണ്ണൂര്‍: അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി അലവില്‍ നോര്‍ത്ത് എല്‍.പി സ്‌കൂളിലും
കണ്ണൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി തളിപ്പറമ്പ് അക്കിപ്പറമ്പ് യു. പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ചെറുവിച്ചേരി എല്‍.പി സ്‌കൂളിലാണ് വോട്ട് ചെയ്തത്. തലശേരി മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എ.എന്‍ ഷംസീര്‍ പാറാല്‍ എല്‍.പി സ്‌കൂളില്‍ സ്വന്തം പേരിന് വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബ്ദുല്ലക്കുട്ടിക്കും എന്‍.ഡി.എ സ്ഥാനാര്‍ഥി വി.കെ സജീവനും മണ്ഡലത്തിനു പുറത്തായിരുന്നു വോട്ട്. അബ്ദുല്ലക്കുട്ടി കണ്ണൂര്‍ മണ്ഡലത്തിലെ പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളിലും സജീവന്‍ കുറ്റ്യാടി മണ്ഡലത്തിലെ ഈസ്റ്റ് എല്‍.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. ധര്‍മ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ മമ്പറം യു.പി സ്‌കൂളില്‍ രാവിലെയെത്തി വോട്ട് ചെയ്തു.
രാജ്യസഭാ എം.പി റിച്ചാര്‍ഡ്‌ഹേ കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ട് ചെയ്തു. പി.കെ ശ്രീമതി എം.പി കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം ഗവ. സൗത്ത് എല്‍.പി സ്‌കൂളില്‍ വോട്ടു ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി മുഴത്തടം ജി.യു.പി സ്‌കൂളിലും ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ചിറക്കല്‍ കുളം ഇ അബുസാലി മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലും വോട്ടു രേഖപ്പെടുത്തി
തലശേരി അതിരൂപത ആര്‍ച്ച്ബിഷ പ് മാര്‍ ജോര്‍ജ് ഞരളക്കാട് കൊടുവള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വോട്ടുചെയ്തു.
ചലച്ചിത്രതാരം സനുഷ രാമതെരു വോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വോട്ടുചെയ്തു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളില്‍ വോട്ടു ചെയ്തു.
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ നാറാത്ത് യു.പി സ്‌കൂളില്‍ ഓപ്പണ്‍ വോട്ട് ചെയ്തു. കാഴ്ചശക്തി കുറഞ്ഞതിനാലാണ് ഓപ്പണ്‍ വോട്ട് ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ കല്യാശേരിയിലെ 150ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."