HOME
DETAILS
MAL
ഭൂമിമലയാളം അരങ്ങിലേക്ക്
backup
October 31 2016 | 03:10 AM
തൃക്കരിപ്പൂര്‍: രാമനെയും രാവണനെയും സീതയെയും താടകയെയും സര്‍വ്വംസഹയായ ഭുമിയെയും വേഷപകര്‍ച്ചയിലൂടെ ആസ്വാദകരിലെത്തിക്കുകയാണ് ഒരുകൂട്ടം യുവതികള്‍. തൃക്കരിപ്പൂര്‍ ഇളമ്പച്ചി നവോദയ വായനശാല ആന്‍ഡ് ഗ്രന്താലയത്തിന്റെ വനിതാവേദിയുടെ നേതൃത്വത്തിലാണ് നവംബര്‍ അഞ്ചിന് വൈകിട്ട് ഏഴിന് സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഭൂമിമലയാളം എന്ന നൃത്ത സംഗീത ശില്‍പ്പത്തിന്റെ ആദ്യാവതരണം നടക്കുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്യും.
എഴുത്തച്ഛനും കുമാരനാശാനും വയലാറും മലയാള ഭാഷക്ക് നല്‍കിയ കാവ്യപ്രവഞ്ചത്തിലെ മനോഹരമായ വരികള്‍ക്ക് പുതിയ കാലത്തിന്റെ രംഗഭാഷ ഒരുക്കുകയാണ് സംഗീത ശില്‍പ്പത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച നാടക പ്രവര്‍ത്തകന്‍ എ.കെ കുഞ്ഞിരാമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."