ഏക സിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് വിരുദ്ധം: പി. സുരേന്ദ്രന്
തേഞ്ഞിപ്പലം: ഏക സിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയ്ക്കു വിരുദ്ധമാണെന്ന് പി.സുരേന്ദ്രന് പറഞ്ഞു.ഏകീകൃത സിവില്‍കോഡ് ബഹുസ്വര ഇന്ത്യയില്‍ എന്ന വിഷയത്തില്‍ വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പടിക്കലില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സ്വില്കോഡ് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. അതുരാജ്യത്തെ പൗരന്റെ പ്രശ്നാമാണ്. പൗരന്റെ അവകാശത്തില്‍ പെട്ടതാണ് അവന്റെ വിശ്വാസ സംഹിതകള്‍ പാലിച്ചു ജീവിക്കുകയെന്നത്. ബഹുസ്വരത നിലനില്‍ക്കുന്ന ഒരു രാഷ്ട്രമാണിത് എന്നതിനാലാണ് ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.അസീസ് പള്ളിക്കല്‍ അധ്യക്ഷനായി. ടി.പി.എം ബഷീര്‍ മോഡറേറ്ററായി. കെ. മുരളീധരന് എം.എല്‍.എ, നാസര്‍ ഫൈസി കൂടത്തായി, കെ.ടി കുഞ്ഞിക്കണ്ണന്, ഡോ.വി.പി അബ്ദുല്‍ഹമീദ്, ബക്കര്‍ ചെര്ന്നൂര്, ഹനീഫ മൂന്നിയൂര്‍, ടി.പി ഹസൈന് മാസ്റ്റര്‍, എം. സൈതലവി, എം.എ അസീസ്, മാതാപുഴ മുഹമ്മദ്കുട്ടി, ഇസ്മായില്‍ കാവുങ്ങല്‍, പി.കെ നവാസ്, സി.വി ഷമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."