HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സന്ദേശ ജാഥ നവംബര്‍ രണ്ടിന്
backup
October 31 2016 | 03:10 AM
കൊണ്ടോട്ടി: ഏകസിവില്‍കോഡ് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ നവംബര്‍ നാലിനു മലപ്പുറത്ത് നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണാര്‍ഥം കൊണ്ടോട്ടി മേഖല എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമം നടത്തി. നവംബര്‍ രണ്ടിനു കൊണ്ടോട്ടിയില്‍ സന്ദേശ ജാഥ നടത്താനും തീരുമാനിച്ചു. മേഖലയിലെ 35 യൂനിറ്റുകളില്‍ നിന്നായി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. പ്രവര്‍ത്തക സംഗമം ജില്ലാ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
ഫസ്ലുറഹ്മാന് ഫൈസി അധ്യക്ഷനായി.
ഹുസൈന് കരിപ്പൂര്‍, സജ്ജാദ് സഹീര്‍, മുഹമ്മദ് റാഫി കുറുപ്പത്ത്, മുഹമ്മദ് മാസ്റ്റര്‍ കൊട്ടൂക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."