HOME
DETAILS

കാഴ്ചയില്ലാത്തവരുടെ സ്‌നേഹ സംഗമത്തിന് സമാപനം

  
backup
October 31, 2016 | 3:16 AM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d-2


കൊണ്ടോട്ടി: കാഴ്ചയില്ലാത്തവരുടെ സ്‌നേഹസംഗമത്തോടെ മൂന്നു ദിവസങ്ങളിലായി പുളിക്കലില്‍ നടന്ന അഖിലേന്ത്യ അന്ധരുടെ സമ്മേളനത്തിനു സമാപനമായി. കാഴ്ചയില്ലാത്തവരുടെ മത-സാമൂഹ്യ ഉന്നമനത്തിനായി പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദി ബ്രെയിന്റിന്റെ (ജിഫ്ബി) വെള്ളിയാഴ്ച ആരംഭിച്ച സംഗമത്തില്‍ 600 ലധികം കാഴ്ചശേഷിയില്ലാത്തവരാണു കേരളത്തില്‍ നിന്നകത്തു നിന്നും പുറത്തുനിന്നമായി എത്തിയത്.
ഹോസ്റ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം അബ്ദുല്ല ആമിര്‍ മുനീഫ് അല്‍ നഹ്ദിയും മെയിന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഡോ. പി.എ. ഇബ്രാഹീം ഹാജിയും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. പൊതുസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ) സേവന പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബിക്ക് ചെയര്‍മാന്‍ പ്രൊഫ. എ. അബ്ദുല്‍അലി ജിഫ്ബി ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കു സമ്മാനിച്ചു. വനിതാ സമ്മേളനം കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് പി.എ. നസീറയും ഇന്റര്‍‌സ്റ്റേറ്റ് കോണ്‍ഫറന്‍സ് മുഫ്തി മുഹമ്മദ് ഷാജഹാന്‍ നദ്‌വിയും ഉദ്ഘാടനം ചെയ്തു. സുഹ്‌റ മമ്പാട്, മുനീറ ചാലിയം, മൗലാന നവാസ് ബാംഗ്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഴ്ച ശേഷിയില്ലാത്തവര്‍ക്കു കംപ്യൂട്ടര്‍ പരിശീലനം സാധ്യമാക്കുന്ന ശാരദ ബ്രെയിലി അറബിക് സോഫ്റ്റ്‌വെയര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ സത്യശീലന്‍ മാസ്റ്റര്‍ അടക്കം വിവിധ മേഖലയില്‍ കഴിവു തെളിയിച്ച കാഴ്ചയില്ലാത്തവരെ ചടങ്ങില്‍ ആദരിച്ചു.സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരായിരുന്നു കാഴ്ചയില്ലാത്തവരെ സഹായിക്കാനായി എത്തിയിരുന്നത്.കാഴ്ചയില്ലാത്തവര്‍ നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായ കാഴ്ക്കപ്പുറം എക്‌സിബിഷനോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
സമാപന ദിവസം നടന്ന സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രോഹില്‍നാഥ്, പി. അബ്ദുല്ല മാസ്റ്റര്‍, ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, പി.വി.എ.ജലീല്‍, അഡ്വ. കെ.പി. മുജീബ്‌റഹ്മാന്‍, വിനയന്‍ മാസ്റ്റര്‍, കെ. അജയന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമാപന പ്രസംഗം നടത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago