ചേരിയില്‍ അടച്ചുപൂട്ടിയ കള്ളുഷാപ്പ് വീണ്ടും തുറന്നു; സമരം ശക്തമാക്കി
കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയില്‍ അടച്ചുപൂട്ടിയ കള്ളുഷാപ്പ് വീണ്ടും തുറന്നതിനെ തുടര്‍ന്ന് ജനകീയ സമരം ശക്തമാക്കി. ജനകീയ സമരത്തെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചുപൂട്ടിയ കാളികാവ് റൈഞ്ചിന് കീഴിലെ 27ാം നമ്പര്‍ കള്ളുഷാപ്പാണ് പൊലിസ് സംരക്ഷണത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ഷാപ്പ് ലേലത്തില്‍ എടുത്ത ലൈസന്‍സി എ.രജേഷ് കുമാറിന്റെ പരാതിയിലാണ് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.
കരുവാരകുണ്ട് പഞ്ചായത്തിന്റെ പരിധിയിലെ കല്‍ക്കുണ്ട് ചേരിയിലാണ് പുതുതായി കഴിഞ്ഞ ആഴ്ചയില്‍ കള്ളുഷാപ്പ് തുറന്ന് പ്രവര്‍ത്തിച്ചത്.
മലപ്പുറം ഡെപ്യൂട്ടി എക്സെസ് കമ്മീഷണറില്‍ നിന്നാണ് കള്ളുഷാപ്പിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയത്.
ഗൃഹവാസമായിരുന്ന കെട്ടിടം വാണിജ്യ ആവിശ്യത്തിന് ഒക്യുപെന്‍സി പഞ്ചായത്തില്‍ നിന്നും സ്ഥലമുടമ വെമ്പള്ളിയില്‍ ജോസഫ് കരസ്ഥമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റര്‍, സൈതലവി ഫൈസി, പി.ഉണ്ണിമാന്‍, പ്രഭാകരന് മാസ്റ്റര്‍, ജനകീയ സമിതി രജീവ് കല്കുണ്ട്, കരീം, സതീഷ് ചേരി എന്നിവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."