ദിവസവും അറ്റകുറ്റപ്പണി: വ്യാപാരികളുടെ നടുവൊടിച്ച് കെ.എസ്.ഇ.ബി
നിലമ്പൂര്‍: അറ്റകുറ്റപ്പണിയുടെ മറവില്‍ നിലമ്പൂരില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. ദീപാവലി നാളിലും വൈദ്യുതി മുടക്കിയാണ് കെ.എസ്.ഇ.ബി ജനങ്ങള്‍ക്ക് ആഘോഷമൊരുക്കിയത്. നിലമ്പൂര്‍ ഡിവിഷനു കീഴില്‍ കെ.എസ്.ഇ.ബി സ്ഥിരം വൈദ്യുതി മുടങ്ങുമെന്ന വിവരമാണ് ജനങ്ങള്‍ക്ക് പത്രവാര്‍ത്ത നല്‍കുന്നത്. മാസങ്ങളായി അറ്റകുറ്റപണി തുടങ്ങിയിട്ടും നിലമ്പൂരിലെ വൈദ്യുതിലൈനുകളിലെ തകരാര്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
എപ്പോള്‍ വൈദ്യുതി വരുമെന്ന് വിളിച്ചു ചോദിക്കുമ്പോള്‍ നാളെയും വൈദ്യുതി ഉണ്ടാവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം രേഖപ്പെടുത്തുന്നതും ഇവിടെയാണ്.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം വ്യവസായ മേഖലകളില്‍ വ്യാപാരികള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ അടിക്കടി കെ.എസ്.ഇ.ബി സമ്മാനിക്കുന്ന വൈദ്യുതി മുടക്കം കൂടിയാവുമ്പോള്‍ കച്ചവടങ്ങള്‍ പലതും പൂട്ടേണ്ട അവസ്ഥയിലാണ്. വേനല്‍കാലത്തെ വെല്ലുന്ന ചൂടാണ് നിലവിലുള്ളത്. ഇതിന് അല്പം ആശ്വാസം ലഭിക്കാന്‍ ഫാനിന്റെ കാറ്റുപോലും ലഭിക്കാത്ത അവസ്ഥയാണ്. നിലമ്പൂര്‍, ചാലിയാര്‍, പോത്തുകല്‍, കരുളായി, ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം തുടങ്ങി എല്ലാ പഞ്ചായത്തുകളിലും അറ്റകുറ്റപണി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."