തിരുന്നാവായയില്‍ വാവുബലിതര്‍പ്പണത്തിന് എത്തിയത് ആയിരങ്ങള്‍
തിരൂര്‍: തെക്കന്‍ കാശിയെന്ന് അറിയപ്പെടുന്ന തിരുനാവായയില്‍ വാവുബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി.
ശനിയാഴ്ച വൈകിട്ടോടെ തന്നെ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.30 മുതലാണ് ബലിയിടല്‍ ചടങ്ങുകള്‍ക്ക് തുടങ്ങിയത്. ക്ഷേത്രം അംഗീകരിച്ച 14 കര്മികള് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം വ്യാഴാഴ്ച മുതല്‍ വാവുബലി രസീതി വിതരണം ചെയ്തിരുന്നു.ബലിതര്പ്പണത്തിനെത്തിയവര്ക്കു വിപുലമായ സൗകര്യങ്ങളാണ് തിരുന്നാവായ ദേവസ്വം ഒരുക്കിയത്. സുരക്ഷക്കായി പൊലിസ്, അഗ്നിശമന സേന വിഭാഗം, മെഡിക്കല്‍ സംഘം, മുങ്ങല്‍ വിദഗ്ധര്‍, തോണി സര്‍വിസ് എന്നിവയ്ക്കു വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടായിരുന്നു. പുലര്‍ച്ചെ മുതല്‍ എത്തിയ ഭക്തര്‍ക്ക് ക്ഷേത്രം വക നിള ഓഡിറ്റോറിയത്തില്‍ പ്രഭാത ഭക്ഷണം സൗജന്യമായി നല്കി. വിശ്രമത്തിന് നിള ഓഡിറ്റോറിയത്തിലും ദേവസ്വം സത്രം കെട്ടിടത്തിലും സൗകര്യം ഒരുക്കിയിരുന്നു.
തിരുന്നാവായ പഞ്ചായത്തും ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലും ചേര്‍ന്ന് ഷേത്രക്കടവിലൊരുക്കിയ തോണി സര്‍വിസ് ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് കൂടുതല്‍ സൗകര്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."