കൈവരിയില്ല; പൊതുകുളം വാഹനങ്ങള്‍ക്കും വഴിയാത്രികര്‍ക്കും ഭീഷണിയാകുന്നു
എടപ്പാള്‍: നടുവട്ടം കാലടിത്തറയിലെ പൊതുകുളം വാഹനങ്ങള്‍ക്കും വഴിയാത്രികര്‍ക്കും ഭീഷണിയാകുന്നതായി പരാതി. റോഡരികിലുള്ള കുളത്തിനു കൈവരികള്‍ ഇല്ലാത്തതാണ് അപകട കാരണമാകുന്നത്. റോഡിനോടു ചേര്‍ന്നുള്ള കുളം കൈവരികെട്ടി സംരക്ഷിക്കണമെന്ന് ഒട്ടേറെത്തവണ നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. വട്ടംകുളം പഞ്ചായത്തിലെ 11ാം വാര്‍ഡിലെ നടുവട്ടം പിലാക്കല്‍പള്ളി നെല്ലിശ്ശേരി റോഡിലെ വളവിനോടു ചേര്‍ന്ന ഭാഗത്താണ് കുളം സ്ഥിതിചെയ്യുന്നത്. ഇതുമൂലം രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കു കാണാനാകാത്തതിനാല്‍ അപകടത്തില്‍പെടുന്നതു പതിവാണ്. കൃഷിയാവശ്യങ്ങള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കു കുളിക്കുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന കുളമാണിത്. അതിനാല്‍ കുളം കൈവരികെട്ടി സംരക്ഷിച്ച് അപകടഭീഷണി ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."