HOME
DETAILS
MAL
വൃക്ക രോഗ നിര്‍ണയ ക്യാംപും ബോധവല്‍ക്കരണവും നടത്തി
backup
October 31, 2016 | 3:21 AM
കമ്പില്‍ : കരം ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെയും കണ്ണൂര്‍ കിഡ്‌നി കെയര്‍ ഫൗണ്ടേഷന്‍ മൊബൈല്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ വൃക്കരോഗ നിര്‍ണയ ക്യാംപും ബോധവല്‍ക്കരണവും നടത്തി.
കമ്പില്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ക്യാംപില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഒ മുഹമ്മദ് അസ്‌ലം ക്യാംപ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി ഫൗസിയ അധ്യക്ഷയായിരുന്നു. പെരിയാരം മെഡിക്കല്‍ കോളജ് ഡയാലിസിസ് ഇന്‍ ചാര്‍ജ് എ.വി പ്രദീപ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. കെ.കെ മുസ്തഫ മൊമന്റോ വിതരണം നടത്തി. ശംസുദ്ദീന്‍ ഫൈസി, ടി.വി ഷമീമ, കെ.ബി ശംസുദ്ദീന്‍, ടി.വി സയീദ് ഹാജി, പി അഹമ്മദ്, മൊയ്തു, നാസര്‍ ഹാജി, ഇ ആഷിഖ്, എം ഹനീഫ, വി.പി മുസ്തഫ, കെ.കെ.സി മൊയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."