ആലത്തിയൂരില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി
തിരൂര്‍: ജൈവ ഉല്പന്നങ്ങളുടെ വിപണനത്തിനായി തൃപ്രങ്ങോട് പഞ്ചായത്ത് ആലത്തിയൂരില്‍ ആയുര്ജൈവ വിപണന കേന്ദ്രം തുടങ്ങി. ഇക്കോ ഷോപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ ഉല്പന്നങ്ങള് സംഭരിച്ച് വിപണനം ചെയ്യുന്നതിനായാണ് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി ഇക്കോ ഷോപ്പ് ആരംഭിച്ചത്. ജൈവ ഉല്പന്നങ്ങള്ക്കു പുറമേ മണ്‍പാത്രങ്ങള്‍, പഴയ കാല ഉപകരണങ്ങള്‍ എന്നിവയും ഈ കേന്ദ്രത്തിലൂടെ സംഭരിച്ച് വില്‍പ്പന നടത്തും. ആലത്തിയൂര്‍ അങ്ങാടിയില്‍ ശീതീകരിച്ച സൗകര്യങ്ങളോടെ ഹൈടെക് ഇക്കോ ഷോപ്പാണ് ആരംഭിച്ചത്. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന് അധ്യക്ഷ്യനായി. കര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങളുടെ ശേഖരണം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് നിര്‍വഹിച്ചു. തിരൂര്‍ കൃഷി അസി.ഡയറക്ട്രര്‍ ജോമോന് ജോസഫ് പദ്ധതി വിശദീകരിച്ചു. എ.ടി സജിതാ, കെ. ഷരീഫ, സി.പി റംലാ, വി. ശാലിനി, സജിത്ത്, വി.പി.എസ് ഉണ്ണി, എം.പി അബ്ദുല്‍ ഫുക്കാര്‍, സി. സൈയ്തു, കെ.വി മുഹമ്മദ് ബഷീര്‍, കെ.നാരായണന്, കെ.പി ഷംസുദ്ദീന്, പാട്ടത്തില്‍ ഇബ്രാഹിംകുട്ടി, സുഭാഷ് പയനാട്, എ.പി അപ്പു, റഫീഖ്, എം.പി സ്മിത, എം. മുസ്തഫ ഹാജി, എം.ബാവാ ഹാജി, ആര്. സാലിഹ്, പി.എം സാബുമോന്, സി. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."