HOME
DETAILS
MAL
പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: ഉമ്മന്‍ ചാണ്ടണ്ടി
backup
October 31, 2016 | 3:22 AM
പാനൂര്‍: പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി. വി അശോകന്‍ സ്മാരക മന്ദിരം താഴെ കുന്നോത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭാഗീയത സൃഷ്ടിച്ചു ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കത്തിനെതിരേ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ചു പൊരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി രാമചന്ദ്രന്‍ അധ്യക്ഷനായി. മന്ദിരത്തിലെ പി ഗംഗാധരന്‍ വായനശാല കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു .
വി.എ നാരായണന്‍, കെ.പി മോഹനന്‍, വി സുരേന്ദ്രന്‍, പി.പി രാജന്‍, കെ.പി സാജു, കെ.പി ഹാഷിം, സി പുരുഷു, സന്തോഷ് കണ്ണംവള്ളി, പി ഭരതന്‍, പി ഷാജിഷ്, സി.വി.എ ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."