കാഴ്ചയില്ലാത്തവരുടെ സ്‌നേഹ സംഗമത്തിന് സമാപനം
കൊണ്ടോട്ടി: കാഴ്ചയില്ലാത്തവരുടെ സ്‌നേഹസംഗമത്തോടെ മൂന്നു ദിവസങ്ങളിലായി പുളിക്കലില്‍ നടന്ന അഖിലേന്ത്യ അന്ധരുടെ സമ്മേളനത്തിനു സമാപനമായി. കാഴ്ചയില്ലാത്തവരുടെ മത-സാമൂഹ്യ ഉന്നമനത്തിനായി പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദി ബ്രെയിന്റിന്റെ (ജിഫ്ബി) വെള്ളിയാഴ്ച ആരംഭിച്ച സംഗമത്തില്‍ 600 ലധികം കാഴ്ചശേഷിയില്ലാത്തവരാണു കേരളത്തില്‍ നിന്നകത്തു നിന്നും പുറത്തുനിന്നമായി എത്തിയത്.
ഹോസ്റ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം അബ്ദുല്ല ആമിര്‍ മുനീഫ് അല്‍ നഹ്ദിയും മെയിന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഡോ. പി.എ. ഇബ്രാഹീം ഹാജിയും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ) സേവന പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബി ചെയര്‍മാന്‍ പ്രൊഫ. എ. അബ്ദുല്‍അലി ജിഫ്ബി ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കു സമ്മാനിച്ചു. പി.വി. അബ്ദുല്‍വഹാബ് എം.പി, കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ടി.വി. ഇബ്രാഹീം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. മോയുട്ടി മൗലവി, എന്‍. പ്രമോദ്ദാസ്, പി.എ. ജബ്ബാര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.വനിതാ സമ്മേളനം കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് പി.എ. നസീറയും ഇന്റര്‍സ്റ്റേറ്റ് കോണ്‍ഫറന്‍സ് മുഫ്തി മുഹമ്മദ് ഷാജഹാന്‍ നദ്‌വിയും ഉദ്ഘാടനം ചെയ്തു. സുഹ്‌റ മമ്പാട്, മുനീറ ചാലിയം, മൗലാന നവാസ് ബാംഗ്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാഴ്ച ശേഷിയില്ലാത്തവര്‍ക്കു കംപ്യൂട്ടര്‍ പരിശീലനം സാധ്യമാക്കുന്ന ശാരദ ബ്രെയിലി അറബിക് സോഫ്റ്റ്‌വെയര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ സത്യശീലന്‍ മാസ്റ്റര്‍ അടക്കം വിവിധ മേഖലയില്‍ കഴിവു തെളിയിച്ച കാഴ്ചയില്ലാത്തവരെ ചടങ്ങില്‍ ആദരിച്ചു.സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരായിരുന്നു കാഴ്ചയില്ലാത്തവരെ സഹായിക്കാനായി എത്തിയിരുന്നത്.കാഴ്ചയില്ലാത്തവര്‍ നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായ കാഴ്ക്കപ്പുറം എക്‌സിബിഷനോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
സമാപന ദിവസം നടന്ന സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രോഹില്‍നാഥ്, പി. അബ്ദുല്ല മാസ്റ്റര്‍, ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, പി.വി.എ.ജലീല്‍, അഡ്വ. കെ.പി. മുജീബ്‌റഹ്മാന്‍, വിനയന്‍ മാസ്റ്റര്‍, കെ. അജയന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമാപന പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."