ഇരിട്ടി പാലം നിര്‍മാണവും ഷട്ടറുകളുടെ അറ്റകുറ്റപണിയും
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മാണവും വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പഴശ്ശി പദ്ധതിയുടെ ഷട്ടറുകളുടെ ചോര്‍ച്ച പൂര്‍ണമായും അടക്കാനുള്ള പ്രവര്‍ത്തിയും നടക്കുന്നതു കാരണം ഈ വര്‍ഷം ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്നു വിലയിരുത്തല്‍. തലശ്ശേരി വളവുപാറ റോഡില്‍ പുതുക്കി പണിയുന്ന ഏഴു പാലങ്ങളില്‍ ഏറ്റവും വലുതാണ് ഇരിട്ടി പാലം.
ഷട്ടര്‍ അടക്കുന്നതിനു മുമ്പെ പാലത്തിന്റെ പൈലിങ് പ്രവര്‍ത്തി തീര്‍ക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും രണ്ടണ്ടു തൂണുകളുടെ പൈലിങ് പ്രവര്‍ത്തി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇനി പുഴക്കു നടുവില്‍ സ്ഥിതിചെയ്യുന്ന തൂണുകളുടെ പൈലിങ് പ്രവര്‍ത്തിയാണു നടക്കേണ്ടണ്ടത്. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതു പൂര്‍ത്തീകരിക്കാന്‍ നാലുമാസമെങ്കിലും എടുക്കുമെന്നാണു പറയുന്നത്.
റിസര്‍വോയറില്‍ വെള്ളം കെട്ടി നിര്‍ത്തിയാല്‍ പാലം പണി നിര്‍ത്തിവെക്കേണ്ടണ്ടി വരുന്നതിനാല്‍ ഷട്ടര്‍ ഇടുന്നതു മാര്‍ച്ചു വരെയെങ്കിലും നീളാനാണു സാധ്യത.
അതേ സമയം, രണ്ടണ്ടു വര്‍ഷം മുമ്പ് ഇരിട്ടില്‍ ഉണ്ടണ്ടായ വെള്ളപ്പൊക്കത്തില്‍ തകരാറിലായ പഴശ്ശി റിസര്‍വോയറിലെ ഷട്ടറുകളുടെ ചോര്‍ച്ച പൂര്‍ണതോതില്‍ അടക്കുന്നതിനു വേണ്ടണ്ടിയുള്ള പ്രവര്‍ത്തി തകൃതിയായി നടക്കുകയാണ്.
ഇപ്പോള്‍ പദ്ധതിക്കു മുകളിലൂടെയുള്ള ഗതാഗതം പോലും നിയന്ത്രിച്ചു ബാരലിന്റെ പ്ലാറ്റ് ഫോം പ്രവര്‍ത്തിയാണു നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ കാലവര്‍ഷാരംഭത്തില്‍ മഴ കനക്കുന്നതിനു മുമ്പെ പദ്ധതിയുടെ 16 ഷട്ടറുകളും തുറന്നു വിട്ടു ജലം ഒഴുക്കി കളഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം മഴ നന്നേ കുറഞ്ഞതും ഇതു മൂലം നീരൊഴുക്ക് ഇല്ലാതായതും കാരണം പദ്ധതിയിലേക്കു വെള്ളം ഒഴുകിയെത്തേണ്ടണ്ട ബാവലിപ്പുഴ വറ്റി വരണ്ടണ്ടു കഴിഞ്ഞു.
ഇരിട്ടി പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കിണറിലെ ജലവിതാനം താഴ്ന്നതിനാല്‍ ഇപ്പോള്‍ തന്നെ പമ്പിങ് നിലയ്ക്കാനാണു സാധ്യത. പുഴക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ കിണറില്‍ നിന്നുമാണ് ഇരിട്ടി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഏറെ ജലവും നല്‍കുന്നത്. വെള്ളം നിലച്ചാല്‍ ഇരിട്ടി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനവും നിലക്കും.
26.52 മീറ്റര്‍ ആണ് പഴശ്ശി പദ്ധതിയുടെ ആകെ വെള്ളം ശേഖരിക്കുവാനുള്ള ശേഷി. എന്നാല്‍ 10മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ റിസര്‍വോയറില്‍ വെള്ളമുള്ളത്. പഴശ്ശി പദ്ധതി പ്രദേശത്തെ വെള്ളം ക്രമാതീതമായി താഴുന്നതിനാല്‍ ജില്ലയില്‍ പഴശ്ശിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷം മഴ നിലച്ചതോടെ പുഴയിലെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടര്‍ ബാലകിരണ്‍ പദ്ധതിയുടെ ഷട്ടര്‍ അടച്ചു ജലം സംഭരിക്കുവാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനം തന്നെ ഷട്ടര്‍ പൂര്‍ണമായും അടക്കുകയും പദ്ധതിയില്‍ ജലം സംഭരിക്കുകയും ചെയ്തിരുന്നു.
ഇതു കാരണം വേനല്‍ കനത്തിട്ടും സംസ്ഥാനത്തിന്റെ മറ്റു ജില്ലകലും പ്രദേശങ്ങളും കൊടും വരള്‍ച്ചയെ നേരിട്ടപ്പോഴും ജില്ലയിലെ 12 ഓളം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."