ജില്ലയില്‍ കനത്ത പോളിങ്: 78.34 ശതമാനം, പരക്കെ അക്രമം
കാസര്‍കോട്: പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിങ്. 78.34 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 76.26 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിന് ശേഷം പലേടത്തും അക്രമണ സംഭവങ്ങള്‍ അരങ്ങേറി.
കാസര്‍കോട്ട്് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.26 ശതമാനമായിരുന്ന് പോളിങ്. രണ്ടുശതമാനം പോളിങ് ജില്ലയില്‍ വര്‍ധിച്ചു. നിയോജക മണ്ഡലങ്ങളില്‍ ഇക്കുറിയും ബ്രാക്കറ്റില്‍ കഴിഞ്ഞതവണയും, പോളിങ്, ശതമാനം മഞ്ചേശ്വരത്ത് 76.01 (74.14), കാസര്‍കോട്്്്്്്്് 76.27(73.38), ഉദുമ 80.29(73.98), കാഞ്ഞങ്ങാട് 78.09(78.41), തൃക്കരിപ്പൂര്‍ 81.04 (80.39) രേഖപ്പെടുത്തി.
വോട്ടെടുപ്പിന്‌ശേഷം പലേടത്തും അക്രമണങ്ങള്‍ നടന്നു.കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. മഞ്ചേശ്വരത്ത് ഐ.എന്‍.എല്‍ നേതാവ് പി.ബി അഹമ്മദിന്റയും തെക്കില്‍ വച്ച്് കെ കുഞ്ഞിരാമന്റെ കാറിന് നേരെയും അക്രമമുണ്ടായി. തെക്ക്ില്‍ വളവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നു. മേല്‍പറമ്പില്‍ ഇരുകൂട്ടര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്് പൊലിസ് ലാത്തിവാശി.
കുഡ്‌ലു, നെല്ലിക്കുന്ന്്, കാസര്‍കോട് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായി. രാവിലെ പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 95ാം നമ്പര്‍ ബൂത്ത്്, തൃക്കരിപ്പൂരില്‍ മെട്ടമ്മല്‍ 155 ാം നമ്പര്‍ ബൂത്ത്, കൈതക്കാട് എ.യു.പി സ്‌കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. പിന്നീട് പരിഹരിച്ചു.
വൈദ്യുതി മുടങ്ങിയതിനാല്‍ ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു. പല ബൂത്തുകളിലും മെഴുകുതിരി വെട്ടത്തിലാണ് ഇപ്പോള്‍ പോളിംഗ് രാവിലെ നടന്നത്. ആദ്യ അഞ്ച് മണിക്കൂറില്‍ 28 ശതമാനമാണ് കാസര്‍കോട് മണ്ഡലത്തിലെ മാത്രം പോളിംഗ്.
വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. ഉച്ചയോടെ 35 ശതമാനം വോട്ട്് രേഖപ്പെടുത്തി. വൈകീട്ട്്്്്്്്്്്്് അഞ്ചോടെ എഴുപത് ശതമാനം വോട്ട്് രേഖപ്പെടുത്തി. ബന്തടുക്ക പടുപ്പില്‍ വോട്ടര്‍മാരുടെ തിരക്കിനെ തുടര്‍ന്ന്് രാത്രി ഏഴരമണിക്ക്് 200 പേര്‍ക്ക്് ടോക്കണ്‍ നല്‍കേണ്ടി വന്നു. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ചിലയിടങ്ങളില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ നടപടി അല്‍പ്പം വാക്കുതര്‍ക്കത്തിനിടയാക്കി. പിലിക്കോട് പഞ്ചായത്തിലെ 108 നമ്പര്‍ ബൂത്ത്,
മുഴക്കോത്തെ 30,31 ബുത്തുകളില്‍ യു.ഡി.എഫ് ഏജന്റുമാരെ ഇരിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ തയ്യാറായില്ല. അതേ ബൂത്തിലെ വോട്ടര്‍ അല്ലായെന്നുള്ള കാരണത്താലാണ് അനുമതി നിഷേധിച്ചത്. ഇതിനെ ചൊല്ലി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി കുഞ്ഞിക്കണ്ണനും പ്രിസൈഡിങ് ഓഫീസറുമായി വാക്കുതര്‍ക്കമുണ്ടായി. സ്ഥാനാര്‍ത്ഥി സംസ്ഥാന വരണാധികാരിയുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റിയില്‍ കള്ള വോട്ടാരോപിച്ച് ലീഗ് സി.പി.എം വാക്കുതര്‍ക്കമുണ്ടായി.
പൊലീസെത്തി രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ചീമേനിയില്‍ തെരന്നെടുപ്പ് ഡ്യൂട്ടിക്കുണ്ടായ കേന്ദ്ര സേനയും ലോക്കല്‍ പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 799 പോളിങ് ബൂത്തുകളിലേക്കായി 957 സിംഗിള്‍ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്
പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 920 വീതം പോളിങ് ഓഫീസര്‍മാരും റിസര്‍വ്വ് ഇനത്തില്‍ 461 പേരും ഉള്‍പ്പെടെ 4141 പേരാണ് പോളിങ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു
ജില്ലയില്‍ അഞ്ചു നിയോജകമണ്ഡലങ്ങളിലായി 46 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. മഞ്ചേശ്വരത്ത് എട്ടും കാസര്‍കോട് ഏഴും ഉദുമയില്‍ പത്തും കാഞ്ഞങ്ങാട് പന്ത്രണ്ടും തൃക്കരിപ്പൂരില്‍ ഒമ്പതും ഉള്‍പ്പടെ 46 സ്ഥാനാര്‍ത്ഥികളാണ് മത്‌സര രംഗത്തുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്.
9, 90,513 വോട്ടര്‍മാരാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. ജില്ലയില്‍ 1150 പ്രവാസി വോട്ടര്‍മാരും 1575 സര്‍വ്വീസ് വോട്ടര്‍മാരും വോട്ടിങ് രേഖപ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ 8 ഡി.വൈ.എസ്.പി മാരും 20 പൊലീസ് ഇന്‍സ്‌പെക്ടര്‍മാരും വോട്ടെടുപ്പിന്റെ ക്രമസമാധാന പരിപാലനത്തിന് മേല്‍നോട്ടം വഹിച്ചു. സമാധാനപരമായ വോട്ടെടുപ്പ് പൂര്‍ത്തീകരണത്തിനായി ജില്ലയില്‍ എട്ട് കമ്പനി സേനകള്‍ എത്തി. ആറു കമ്പനി പാരാമിലിട്ടറി ഫോഴ്‌സും രണ്ട് കമ്പനി ആംഡ് ഫോഴ്‌സുമാണ് ജില്ലയിലെ വിവിധ ബൂത്തുകളില്‍ സുരക്ഷയ്ക്ക് നിയോഗിച്ചത്. കര്‍ണ്ണാടക പൊലീസിന്റെയും ഐ.ടി.ബി.പി യുടെയും രണ്ട് സേനകള്‍ വീതവും ബി.എസ്.എഫ്, സി.ഐ.എസ്. .എഫും ഓരോ കമ്പനി വീതവും രണ്ട് കമ്പനി കേരള ആംഡ് ഫോഴ്‌സും 799 ബൂത്തുകളില്‍ ഓരോ ബൂത്തിലും അഞ്ച് പേര്‍ സുരക്ഷയൊരുക്കി. ഓരോ പൊലീസ് സ്റ്റേഷനിലും ഒരു സി.ഐ യെയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി എട്ട് പേരേയും കൂടാതെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡി.വൈ.എസ്.പി യെയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി 18 പേരേയും നിയമിട്ടിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ 50 ഗ്രൂപ്പ് പട്രോളും, ഒരു ബോട്ട് പട്രോളും, 32 ലോആന്റ് ഓര്‍ഡര്‍ പട്രോളും രംഗത്തിറങ്ങിയിരുന്നു. നിലവില്‍ ജില്ലയില്‍ 186 പ്രശ്‌നബാധിത ബൂത്തുകളാണ് പട്ടികയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."