ജില്ലയില്‍ വീണ്ടുംണ്ട ചെള്ള് പനി സ്ഥിരീകരിച്ചു
പയ്യന്നൂര്‍: ജില്ലയില്‍ ചെള്ള് പനി സ്ഥിരീകരിച്ചു. മാത്തിലിലെ നിര്‍മ്മാണ തൊഴിലാളിക്കാണ് പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് ജില്ലയില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെങ്കിലും കണ്ടെണ്ടത്തി ചികിത്സിക്കാന്‍ വൈകിയാല്‍ മരണം സംഭവിക്കാവുന്ന പകര്ച്ചപ്പനിയാണിതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. എലി, മുയല് കുറ്റിച്ചെടികള്‍ എന്നിവയില്‍ കാണപ്പെടുന്ന ഷിഗാര്മെറ്റ് എന്ന ചെള്ളാണ് പനി പരത്തുന്നത്. ഒറിയന്ഷ സുസു ഗാമുഷി എന്ന ബാക്ടീരിയയാണ് രോഗാണു. ശരീരത്തിലെവിടെയെങ്കിലും ചുവന്ന് തടിച്ച പുണ്ണാണ് പനി ബാധിച്ചാല്‍ പ്രത്യക്ഷപ്പെടുക. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 12 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. രാത്രിയില്‍ വിറയലോടെയുള്ള പനിയും കടുത്ത ക്ഷീണവുമാണ് ലക്ഷണം. ഇ തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."