ജില്ലയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി
കാസര്‍കോട്: ജില്ലയില്‍ വോട്ടെടുപ്പിനിടേ നാലുബൂത്തുകളില്‍ വോട്ടിങ് മെഷിന് തകരാറായതിനെ തുടര്‍ന്ന് മണിക്കൂറോളം വോട്ടിങ് മുടങ്ങി. പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ 95ാം നമ്പര്‍ ബൂത്തിലെ ഇലക്ട്രോണിക് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ 40 മിനിറ്റോളം വൈകി. രാവിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യന്ത്രം പണിമുടക്കിയത്.
യന്ത്രത്തിലെ ബീപ് ശബ്ദം നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടേയിരിക്കുകയായിരുന്നു. രാവിലെ അറരക്ക് തന്നെ വോട്ട് ചെയ്യാനായി നീണ്ട ക്യൂ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒടുവില്‍ ടെക്നീഷ്യരെത്തിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കിയത്.
തൃക്കരിപ്പൂരില്‍ മെട്ടമ്മല്‍ 155 ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പേ മെഷിന് തകരാറിലായി. അരമണിക്കൂര്‍ കഴിഞ്ഞ് വോട്ടിങ് തുടര്‍ന്നു.
കൈതക്കാട് എ.യു.പി സ്കൂളിലും വോട്ടെടുപ്പ് മുടങ്ങി. പിന്നീട് തകരാറ് പരിഹരിച്ചതിനെ തുടര്‍ന്ന്്്് വീണ്ടും ആരംഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റിലെ 1233 ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് 20 മിനുട്ട് മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."