കതിരൂരില്‍ പൊലിസിനു നേരെ ബോംബേറ്
കൂത്തുപറമ്പ്: കതിരൂര്‍ നായനാര്‍ റോഡിനടുത്ത് നാമത്ത് മുക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് ജീപ്പിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
ഇന്നലെ വൈകുന്നേരം നായനാര്‍ റോഡില്‍വച്ച് സി.പി.എം പ്രവര്‍ത്തനായ മലാലിലെ രസി (32)ന് മര്‍ദ്ദനമേറ്റിരുന്നു. ഇയാള്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പട്രോളിങ് നടത്തുകയായിരുന്ന കതിരൂര്‍ അഡീഷണല്‍ എസ്.ഐ കനകനും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെയാണ് നാമത്തുമുക്കില് വച്ച് ബോംബേറുണ്ടണ്ടായത്. ജീപ്പിനു സമീപം ഒരു നാടന്‍ ബോംബ് വീണു പൊട്ടി. പൊട്ടാത്ത നിലയില്‍ മറ്റൊരു നാടന്‍ ബോംബ് സ്ഥലത്ത് വച്ച് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇതേത്തുടര്‍ന്ന് തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, കൂത്തുപറമ്പ് സി.ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സന്നാഹം സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."