ചാലാട് പൊലിസിനു നേരേ അക്രമം: നൂറോളം പേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേള നിര്‍ത്തിവച്ചതിനെചൊല്ലി പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ചാലാട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്കിടെയാണു ശനിയാഴ്ച രാത്രി സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നാലു പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും പൊലിസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു.
ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രാഘവന്‍ (51), എ.എസ്്‌ഐമാരായ ജയപ്രകാശ് (48), രഘുനാഥന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ലക്ഷ്ണണന്‍ (46), എന്‍ പ്രകാശന്‍ (44) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇതില്‍ ജയപ്രകാശും പ്രകാശനും എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേര്‍ ഇന്നലെ ആശുപത്രി വിട്ടു.സംഭവത്തില്‍ വധശ്രമത്തിനാണു പൊലിസ് കേസെടുത്തത്. പരുക്കേറ്റ പൊലിസുകാരില്‍ നിന്നു മൊഴിയെടുത്ത ശേഷമാണു പൊലിസ് തുടര്‍നടപടി സ്വീകരിക്കുക. ചാലാട്ടെ നിതിന്‍, മനൂട്ടന്‍, രച്ചു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് അക്രമം നടത്തിയതെന്നു പൊലിസ് അറിയിച്ചു.
രാത്രി 10ന് ഗാനമേള നിര്‍ത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു തര്‍ക്കമുണ്ടാവുകയും പൊലിസ് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഗാനമേള നിര്‍ത്തിച്ച ശേഷം പൊലിസ് മടങ്ങുന്നതിനിടെ ഒരുസംഘം പൊലിസുകാര്‍ക്കും വാഹനത്തിനും നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലിസുകാരുടെ തലയ്ക്കടക്കമാണു പരുക്ക്. പ്രശ്‌ന സാധ്യതയൊന്നുമില്ലാത്ത പ്രദേശത്ത് കുറച്ചുപൊലിസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി ടൗണ്‍ സി.ഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയാണു പരുക്കേറ്റ പൊലിസുകാരെ ആശുപത്രിയിലേക്കു മാറ്റിയത്. ഗാനമേളയ്ക്ക് ഉപയോഗിച്ച മൈക്ക്, സ്പീക്കര്‍ എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റ പൊലിസുകാരെ എസ്.പി സഞ്ജയ് കുമാര്‍ ഗുരുദീന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തിനു ശേഷം ഏതാനും പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടെങ്കിലും ഇവര്‍ പ്രതികളാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."