ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ആസ്ഥാനമായി കേരളം മാറും: മന്ത്രി
തളിപ്പറമ്പ്: മൂന്ന് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും, ഇതോടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ആസ്ഥാനമായി കേരളം മാറുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ടാഗോര്‍ വിദ്യാനികേതന്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാദ്യമായി ഹൈടെക് ആക്കുന്ന നാല് മണ്ഡലങ്ങളില്‍ ആദ്യത്തേത് തളിപ്പറമ്പ് മണ്ഡലം ആയിരിക്കുമെന്നും, നവംബര്‍ അവസാനത്തോടെ ഇതിനുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിംസ്മാത്യു എം.എല്‍.എ അധ്യക്ഷനായി.
പി.കെ ശ്രീമതി എം.പി സ്‌കൂള്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സ്‌കൂള്‍ വികസന നിധിയിലേക്കുള്ള ആദ്യഫണ്ട് ഏറ്റുവാങ്ങലും, നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഫോട്ടോ അനാച്ഛാദനവും, കില ഡയരക്ടര്‍ ഡോ.പി.പി ബാലന്‍ സപ്ലിമെന്റ് പ്രകാശനവും നിര്‍വ്വഹിച്ചു. ജെ.സി.ഐ തളിപ്പറമ്പിന്റെ സ്‌കോളര്‍ഷിപ്പ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ 2013-14 ലെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.8 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളും ഓഫിസും ലാബുകളുമാണ് പ്രവര്‍ത്തിക്കുക. വത്സലാ പ്രഭാകരന്‍, പി.എം മുസ്തഫ, ബാലചന്ദ്രന്‍ മഠത്തില്‍, ഇ ശശിധരന്‍, എം രവീന്ദ്രനാഥ്, വി രമ, സി.പി കമലാക്ഷന്‍, ടി.പി ശ്രീജ, എന്‍.വി രാമചന്ദ്രന്‍, അവിനാശ് സുധീര്‍, എം പ്രസന്ന, ഷൈല യു.എസ്, പി.പി ശ്രീനിവാസന്‍, ടി.ഇ ഉണ്ണികൃഷ്ണന്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."