HOME
DETAILS
MAL
ഇലക്ട്രോണിക് കുപ്പതൊട്ടിയില്‍ തല കുടുങ്ങി മാതാവിന്റെ മുന്നില്‍ കുഞ്ഞിന് ദാരുണാന്ത്യം
backup
October 31 2016 | 03:10 AM
റിയാദ്: സഊദിയില്‍ മാതാവിന്റെ കണ്മുന്നില് പിഞ്ചു കുഞ്ഞ് പിടഞ്ഞു മരിച്ചു. അനാവശ്യ സാധനങ്ങള്‍ വലിച്ചെറിയുന്ന ഇലക്ട്രോണിക് കുപ്പതൊട്ടിയില്‍ തലകുടുങ്ങിയാണ് പിഞ്ചുകുഞ്ഞ് പിടഞ്ഞു മരിച്ചത്. മദീനയിലെ പ്രസിദ്ധമായ മാളിനു മുന്നിലാണ് സംഭവം. മാളില്‍ ഷോപ്പിംഗിനെത്തിയ കുടുംബത്തിന്റെ അശ്രദ്ധയാണ് മരണത്തിലേക്ക് നയിച്ചത്.
അല്‍ റാഷിദ് മാളിലെത്തിയ കുടുംബത്തോടൊപ്പമുള്ള കുഞ്ഞ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കുപ്പതൊട്ടിയിലെ ചെറിയ ദ്വാരത്തിലൂടെ തല കടത്തി നോക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഇലക്ട്രോണിക് കുപ്പ തൊട്ടിയില്‍ തല അമരുകയും മാതാവ് സംഭവം കണ്ടു കൊണ്ടിരിക്കെ കുഞ്ഞ് പിടഞ്ഞ് മരിക്കുകയുമായിരുന്നു. ഉടന്‍ തന്നെയെത്തിയ സഊദി റഡ്ക്രസന്റ് പ്രവര്‍ത്തകരാണ് കുട്ടിയുടെ തല ഇതില്‍ നിന്നും പുറത്തെടുത്തത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."