HOME
DETAILS
MAL
എറണാകുളം ക്വട്ടേഷന്‍ കേസ്: സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ നീട്ടി
backup
October 31 2016 | 06:10 AM
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ നാലാം തീയതിയിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സക്കീര്‍ ഹുസൈന് വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. ഇന്നലെ ഇദ്ദേഹത്തെ കൊച്ചിയില്‍ കണ്ടതായ വിവരത്തെത്തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."