ഭോപ്പാലില്‍ നിന്നും ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചു
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലിസ് വധിച്ചു. ഭോപ്പാലിന് സമീപത്തെ എയ്ന്ത്ഖെഡി ഗ്രാമത്തില്‍ വെച്ചാണ് പൊലിസും പ്രതികളുമായി ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപ് കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ മെഹബൂബ് ഷെയ്ഖും ഉള്‍പ്പെട്ടിട്ടുണ്ട്
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച ശേഷം എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന എട്ടുതടവുകാരാണ് രക്ഷപ്പെട്ടത്.
രാമാശങ്കര്‍ എന്ന സുരക്ഷാ ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പ്രവർത്തകർ ജയിൽ ചാടിയ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."