രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: കെജരിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍. രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് താന്‍ അറിഞ്ഞത്. അതുകൊണ്ടുതന്നെ ഫോണിലൂടെ സംസാരിക്കാന്‍ അവര്‍ ഭയപ്പെടുന്നു. ഇത് തെറ്റായതും അനുവദിക്കാന്‍ പറ്റാത്തതുമായ നടപടിയാണ് കെജരിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു കെജരിവാളിന്റെ ആരോപണം. എന്നാല്‍ ആരോപണത്തിന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ് ചടങ്ങില്‍ വച്ചു തന്നെ മറുപടി നല്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി താനാണ് വാര്‍ത്താവിനിമയ മന്ത്രി. ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം താന്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നീതിന്യായ വകുപ്പിന് സ്വതന്ത്രമായും പൂര്‍ണമായും പ്രവര്‍ത്തിക്കാനുള്ള അവസരം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."