ഷാര്‍ജ രാജ്യാന്തര പുസ്തകമേള 'ഗള്‍ഫ് സത്യധാര പവലിയന്‍' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷാര്‍ജ:35ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 'ഗള്‍ഫ് സത്യധാര മാസിക'യുടെ പവലിയന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ മൂന്നിന് വൈകീട്ട് ആറ് മണിക്ക് പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യും. മത സാമൂഹിക സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. എക്‌സ്‌പോ സെന്ററിലെ ഇന്ത്യന്‍ പവലിയനില്‍ ഹാള്‍ അഞ്ചിലെ എന്‍ വണ്ണിലാണ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും പ്രശസ്ത പണ്ഡിതരുടെ ഗ്രന്ഥങ്ങളും സ്റ്റാളില്‍ ലഭ്യമാവും.
പൊതുജനങ്ങള്‍ക്ക് വേണ്ടി 'വായനയുടെ വെളിച്ചം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധ മത്സരവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'മൈ റീഡിങ് റൂം' എന്ന വിഷയത്തില്‍ ചിത്രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സൃഷ്ടികള്‍ നവംബര്‍ എട്ടിന് മുന്‍പായി ഗള്‍ഫ് സത്യധാര സ്റ്റാളില്‍ നേരിട്ട് ഏല്‍പിക്കേണ്ടതാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എക്‌സോ സെന്ററിലെ പ്രത്യക ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.
'ഗള്‍ഫ് സത്യധാര' സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വാര്‍ഷിക വരിക്കാരാവുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."