സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്ക്
ഉദുമ: ഉദുമ മണ്ഡലത്തില്‍ രാവിലെ മുതല്‍ സമാധാനപരമായിരുന്നുവെങ്കിലും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറി. പനയാലില്‍ ബൂത്ത് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരോട് വോട്ടര്‍ ഐഡി കാര്‍ഡ് തന്നെ കൊണ്ട് വരാന്‍ പറഞ്ഞത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. വെളുത്തോളി, പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക കള്ളവോട്ടുകള്‍ നടന്നുവെന്ന് കാണിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.
വൈകുന്നേരത്തോടെ മുക്കൂടും ചെറിയ തോതിലുള്ള സംഘര്‍ഷം നടന്നു. തെക്കില്‍ പറമ്പയില്‍ എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് അക്രമിക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു.
അക്രമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കളനാട്ട് യു.ഡി.എഫ് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതോടെ സ്ഥലത്തെത്തിയ പൊലിസ് ലാത്തിവീശുകയായിരുന്നു.
യു.ഡി.എഫിന്റെ മുന്നേറ്റത്തില്‍ വിളറി പൂണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്തില്‍ മന: പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. അരമങ്ങാനത്തെ 67ാം നമ്പര്‍ ബൂത്തിലെ ഏജന്റും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖാദറിനെ ഒരു സംഘം മര്‍ദ്ധിച്ചിരുന്നു. രാവിലെ ബൂത്തിലേക്ക് വരുന്നതിനിടയില്‍ അകാരണമായി ചില സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."