ഖാസമി കേസ്: തെരഞ്ഞെടുപ്പ് ദിനത്തിലും സമരം തന്നെ
കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി അബ്ദുല്ല മൌലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തുന്ന പുനരന്വേഷണം ഊര്‍ജിതമാക്കുക, പ്രതികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അബ്ദുല്ല മൌലവിയുടെ കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിത കാല സമരം തെരഞ്ഞെടുപ്പ് ദിനത്തിലും മുടങ്ങിയില്ല.
അനിശ്ചിത കാല സമരത്തിനു പിന്തുണയുമായി ഒട്ടനവധി മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രതി നിധികളും പ്രവര്‍ത്തകരും ദിനേന സമര പന്തലില്‍ എത്തുന്നുണ്ട്.
വെടിക്കുന്നു ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തി.
ചെമ്പിരിക്ക മുദരിസ് പി സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷനായി.അലവി അലി,ഖലീല്‍ ദാരിമി ബെളിഞ്ചം, ടി എം റഹ്മാന് തുരുത്തി, അസീസ് ചെമ്പരിക്ക, അഹമ്മദ് ഷാഫി ദേളി,ഹമീദ് കുണിയ, ഖലീല്‍ ഒ എ, മഹ്മൂദ് ദേളി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ അബ്ദുല്ല കുഞ്ഞി, സി എ അബ്ദുല്ല, ഇബ്രാഹിം സി,ഹാരിസ് വെടിക്കുന്നു, ഇഖ്ബാല്‍ വെടിക്കുന്നു, മുഹമ്മദലി മുഹമ്മദ് ജമാലുദ്ധീന്, അബ്ദുല്ല മൗലവി പാണലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."