ഏക സിവില്‍ കോഡ്: പഠന സമീക്ഷ നവംബര്‍ 6 ന്
കോഴിക്കോട്: ഏക സിവില്‍ കോഡും മുസ്‌ലിം വ്യക്തിനിയമവും എന്ന പാനലില്‍ എസ്.കെ.എസ്.എസ്. എഫ് മനീഷ സംഘടിപ്പിക്കുന്ന ഏകദിന പഠന സമീക്ഷ നവംബര്‍ ആറിന്് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് അബ്ദുല്‍ ഹമീദ് ഫൈസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലോ കോളജ് പ്രൊഫസര്‍ വിജി സൈദി മുഖ്യ പ്രഭാഷണം നടത്തും.
മതം, മതസ്വാതന്ത്ര്യം, ഭരണ ഘടനാപരമായ അവകാശങ്ങള്‍, ഏക സിവില്‍ കോഡ്, മുസ്‌ലിം വ്യക്തിനിയമം വെല്ലുവിളികള്‍, പരിഷ്‌കരണം, ക്രോഡീകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. അഡ്വ. സജ്ജാദ്, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, അഡ്വ.ഗഫുര്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചടങ്ങില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും. സത്താര്‍ പന്തലൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, അഡ്വ. ഹാഫിള് അബൂബക്കര്‍ ഫൈസി, മുഹമ്മദ് ഖുബൈബ് വാഫി, അഡ്വ. ത്വയ്യിബ് ഹുദവി, ജാബിറലി ഹുദവി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഷഹ്ഷാദ് ഹുദവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8089995595, 9400373765 എന്ന നമ്പറിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."