HOME
DETAILS

ജഡ്ജിമാരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: കെജ്‌രിവാള്‍

  
backup
October 31 2016 | 19:10 PM

%e0%b4%9c%e0%b4%a1%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്താറുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത വേദിയില്‍വച്ചാണ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ജഡ്ജിമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഇതുമൂലം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവര്‍ മടിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇക്കാര്യം സത്യമാണെങ്കില്‍ അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്. മാസങ്ങള്‍ക്കു മുന്‍പുതന്നെ കൊളീജിയം ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രത്തിനു കൈമാറിയിട്ടും അതില്‍നിന്നു നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതു നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു തടസമാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.  അതേസമയം, കെജ്‌രിവാളിന് ഇതേവേദിയില്‍ വച്ചുതന്നെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടിയും നല്‍കി. ആരോപണം നിഷേധിച്ച അദ്ദേഹം, നീതിന്യായ വ്യവസ്ഥയ്ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  9 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  36 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  37 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  40 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago