HOME
DETAILS

രാജ്യത്തെ കോടതികളുടെ അധികഭാരം കുറക്കും: പ്രധാനമന്ത്രി

  
backup
October 31 2016 | 19:10 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന അധികഭാരം കുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നടത്തുന്നതു സര്‍ക്കാരാണ്. ജുഡീഷ്യറിയുടെ അധിക സമയവും ചെലവഴിക്കുന്നതു സര്‍ക്കാര്‍ കേസുകള്‍ക്കാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് മാതൃകയില്‍ ഓള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വിസ് രൂപീകരിക്കും. ജുഡീഷ്യറിയുടെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതു സര്‍ക്കാര്‍ കേസുകള്‍ക്കായതുകൊണ്ടു വലിയ പ്രതിസന്ധിയാണു കോടതികള്‍ അഭിമുഖീകരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.
വലിയ പ്രതിസന്ധികളും വെല്ലുവിളികളുമാണു കോടതികള്‍ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ നമ്മുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി അതിനെ അതിജീവിക്കുകയാണു വേണ്ടത്. ഇതിനു സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ വേണം.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നീതിന്യായ കോടതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഓരോ കേസുകളും സൂക്ഷ്മമായ പരിശോധനകള്‍ക്കു ശേഷം ഫയല്‍ ചെയ്താല്‍ കോടതിയുടെ അധികഭാരം കുറക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  8 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago